Monday, June 25, 2012

നല്ല ദിവസം !!!

ഈ പോസ്റ്റ്‌ ടൈപ്പ് ചെയ്യാന്‍ ഭാഗ്യം ലഭിച്ചതിനു ദൈവത്തിനു നന്ദി,
3 അപകടങ്ങളില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു ഉറങ്ങാം എന്നാ പ്രതീക്ഷയില്‍ റൂമില്‍ വന്ന് കിടന്നപ്പോളാണ് ഓര്‍ത്തത്, ദിവസം നല്ലതല്ലെങ്കില്‍ ഞാന്‍ രക്ഷപെടില്ലായിരുന്നല്ലോ എന്ന്. എന്തായാലും ഇന്ന് രണ്ടു കാര്യങ്ങള്‍ പുതിയതായി പഠിച്ചു, രണ്ടും വിപ്ലവകരമാണ്‌താനും,നിങ്ങളില്‍ ആരെങ്കിലും പെട്രോളില്‍ ഓടുന്ന ബൈക്കോ കാറോ, ഡീസല്‍ അടിച്ചു ഓടിച്ചു നോക്കിയിട്ടുണ്ടോ ? ഇല്ലെങ്കില്‍ പരീക്ഷിക്കണം പ്രത്യേകിച്ചും പെട്രോള്‍ വില അത് കത്തുന്നതിനേക്കാള്‍ വേഗത്തില്‍ ഉയരുമ്പോള്‍ !!! സംഭവം നടക്കുന്നത് എറണാകുളം ടൌണ്‍ ഹാളിനു എതിര്‍വശത്തെ പെട്രോള്‍ പമ്പില്‍ നിന്നും രാത്രി 10 .20 നു ആണ് അവിടെ വെച്ച് 150 രൂപയ്ക്കു പെട്രോള്‍ അടിക്കാന്‍ ആവശ്യപ്പെട്ടു ടാങ്ക് തുറന്നു മീറ്ററിലേക്ക് നോക്കിയപ്പോലാണ് പെട്രോളിന്റെ വിലകുറച്ചതായി കണ്ട് പെട്ടന്ന് മനസ്സില്‍ ലഡ്ഡു പൊട്ടിയത്, വിലകുറച്ചാലും വാര്‍ത്ത വരും അപ്പോള്‍ ഇപ്പോള്‍ എന്റെ ടാങ്കില്‍ വീണുകൊണ്ടിരിക്കുന്നത് പെട്രോള്‍ ആവാന്‍ സാധ്യത ഇല്ല എന്ന് ഉറപ്പിച്ച് ഉടനെ ഒച്ചയുണ്ടാക്കി, വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യരുത് എന്നാ വിദഗ്ദോപദേശം ലഭിച്ചതിനെ തുടര്‍ന്ന് വലിയ പ്രശ്നങ്ങളില്‍ നിന്നും രക്ഷപെട്ട് മുക്കലും മാറ്റലും തുടക്കലും നടത്തി ഒന്നര മണിക്കൂര്‍ കഴിഞ്ഞു നേരെ ഭക്ഷണം കഴിക്കാം എന്ന ലക്ഷ്യവുമായി ഞാനും ഒപ്പം വര്‍ക്ക്‌ ചെയ്യുന്ന  സുഹൃത്തിനൊപ്പം ഇടപ്പള്ളിയിലുള്ള സ്ഥിരം തട്ടുകടയില്‍ ചെന്ന് ഭക്ഷണവും കഴിച്ചു മടങ്ങുമ്പോള്‍ സിഗ്നല്‍ ചുവപ്പായിരുന്നു കാത്തു നിന്നു അങ്ങനെ സിഗ്നല്‍ മഞ്ഞയായി പിന്നെ പച്ചയായി പതുക്കെ മുന്നോട്ടു വണ്ടിയെടുത്തപ്പോഴാണ് കണ്ടത് ഒരു ഡാഷ് മോന്‍ വെള്ള കളര്‍ സ്കോര്പിയോയുമായി സിഗ്നല്‍ തെറ്റിച്ചു വരുന്നത്.... ഒറ്റ നിമിഷം കൊണ്ട് ട്രാഫിക്‌ എന്നാ സിനിമ ഒരു 100 തവണ മനസ്സില്‍ മിന്നി മാഞ്ഞു കൈ വിറക്കാതെ വണ്ടി മുന്നോട്ടു തന്നെ എടുക്കാന്‍ തോന്നി,ഇല്ലെങ്കില്‍ മരണം ഉറപ്പായിരുന്നു, ഒരു നിമിഷം കണ്ണടച്ചുപോയി മരണം മുന്നില്‍ കണ്ടു പേടിച്ചു.. ആരുടെയോ പ്രാര്‍ത്ഥന !! ഭാഗ്യം അവിടുന്നും തലനാരിഴയ്ക്ക് രക്ഷപെട്ടു...!!!

നന്ദി ദൈവത്തിനു നന്ദി !!!
2012 മെയ്‌ 11 നു ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചത് !